കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്.- മുഖ്യമന്ത്രിക്ക് ഇരട്ടമുഖമാണ്. അഭിമാനം പണയപ്പെടുത്തി സിപി ഐ എല്‍ഡിഎഫില്‍ തുടരണമോ? തൃശൂര്‍പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നീ മൂന്ന് വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്.
മുഖ്യമന്ത്രി മാതൃകാപ്രവര്‍ത്തനം നടത്തുന്നുയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിക്കും എതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന പി.വി.അന്‍വര്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇപ്പോഴും അംഗമല്ലെ? അന്‍വറിന്റെ ആരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല.നടപടിയെടുത്താല്‍ അന്‍വര്‍ പലതും വിളിച്ചുപറയുമെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അന്‍വര്‍ ഇപ്പോള്‍ പലകാര്യങ്ങളും മൂടിവെച്ചാണ് സംസാരിക്കുന്നത്. എഡിജിപിയുടെ കാര്യത്തിലും ഇതുപോലെയാണ്. ഇവരുടെ പ്രവര്‍ത്തിക്കൊണ്ട് ഗുണംകിട്ടിയത് മുഖ്യമന്ത്രിക്കാണ്. അന്‍വറിന് അറിയാവുന്ന സത്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണ്. അതിലാണ് അന്‍വറിനെ വിമര്‍ശിക്കുമ്പോഴും മറുവശത്ത് അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇരട്ടമുഖമാണ് മുഖ്യമന്ത്രിക്ക്. പി.ശശിയുടെ കഴിഞ്ഞകാലം അത്ര നല്ലതല്ല. എന്നിട്ടും ഇദ്ദേഹത്തെ മുഖ്യമന്ത്രിയും സിപിഎമ്മും ചുമക്കുന്നത് എന്തിനാണ്. പി.ശശിയും അവന്‍വറും പലതും തുറന്ന് പറയുമോയെന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കില്‍ താന്‍ പുറത്താക്കിയേനെ. പി.ശശിക്കെതിരായി പച്ചയായിട്ടല്ലെ അന്‍വര്‍ ഓരോന്നും പറഞ്ഞത്. എന്നിട്ട് പരിശോധിക്കാന്‍ തയ്യാറായോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടും അന്‍വറിനെതിരെ പറയാന്‍ സിപിഎം തയ്യാറായോ? എന്നിട്ടും അന്‍വറിനെ നിലനിര്‍ത്തുന്നത്, അദ്ദേഹത്തിന്റെ നാവിനെ ഭയന്നാണ്.
തൃശൂര്‍പുരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ എന്തുകൊണ്ടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറാകാത്തത്? സത്യാവസ്ഥ പുറത്തുവരാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ല. നാടിന് തന്നെ അപമാനമാണ് മുഖ്യമന്ത്രി. സിപിഎം ഗൗരവായി ആലോചിക്കണം. മുഖ്യമന്ത്രിയുടെ നടപടികള്‍ക്കെതിരെ ശക്തമായി എല്‍ഡിഎഫില്‍ പ്രതിഷേധിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ സിപി ഐ തയ്യാറാകണം. ആരോപണവിധേയനായ എഡിജിപി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്ന് പ്രതീക്ഷയില്ല. എല്ലാം ഒളിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പൂരം കലക്കിയതില്‍ സത്യം പുറത്തുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണം.
എല്‍ഡിഎഫില്‍ സിപി ഐയുടെ അവസ്ഥ ശോചനീയമാണ്. അഭിമാനവും അന്തസ്സും കളഞ്ഞ് അടിമകളെപ്പോലെ എല്‍ഡിഎഫില്‍ തുടരണമോയെന്ന് സിപി ഐ ആലോചിക്കണം. സ്വതന്ത്ര നിലപാടെടുക്കാന്‍ എന്തുകൊണ്ട് സിപി ഐ തയ്യാറാകുന്നില്ല. അവരുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണ്. പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്. അതിന് ധൈര്യമില്ല. അവരുടെ പ്രവര്‍ത്തിയില്‍ ആത്മാര്‍ത്ഥത കുറവുണ്ട്. സത്യസന്ധമായി നേരെ ചൊവ്വെ പറയുന്നില്ല. അവിടെയെവിടയൊക്കയോ അവര്‍ക്ക് ചില താല്‍പ്പര്യങ്ങളുണ്ടെന്നതാണ് അതിന് അര്‍ത്ഥം. തെറ്റുതിരുത്താന്‍ സിപി ഐ തയ്യാറായാല്‍ അവരെ യുഡിഎഫില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. പക്ഷെ,തെറ്റുതിരുത്തണം. ഇപ്പോള്‍ അത്തരം ആലോചനകള്‍ ഒന്നും നടത്തിയിട്ടില്ല. പി.വി.അന്‍വറിനെ ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നില്ല. രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞകാര്യങ്ങള്‍ തിരുത്തട്ടെയെന്നും കെ.സുധാകരന്‍ പറഞ്ഞു.
A double-faced coward CM, CPI is party of cowards, Anwar to Congress no K. Sudhakaran.